കൊൽക്കത്ത: മഴയിൽനിന്ന് രക്ഷനേടാൻ പൂജാ പന്തലിലേക്ക് ഒരേസമയം ആളുകൾ ഇരച്ചുകയറിയപ്പോൾ കൊൽക്കത്തയിൽ സംഭവിച്ചത് വൻ ദുരന്തം. ദുർഗാപൂജാ ആഘോഷത്തിനിടെ വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിലുണ്ടായ തിക്കിലും തിരക്കിലും 17 പേർ മരിച്ചതായും 35 ഓളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ......
* എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
* പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്ക് പട്ടയം വിതരണം ചെയ്തു
സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരുന്ന 5000 പട്ടയങ്ങൾക്ക് പകരം 100 ദിവസം കൊണ്ട് 11000 പേർക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചുവെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. എറണാകുളത്ത് നിർമാണം പൂർത്തീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്കുള്ള പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. 100 ദിവസം കൊണ്ട് 25000-ത്തോളം അപേക്ഷകൾ പരിഗണിക്കാനാണ് തീരുമാനിച്ചതെങ്കിലും 51000 പരാതികൾ പരിഹരിക്കാൻ സാധിച്ചു. ......
കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ 34-ാം സമ്മേളനം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ നടന്നു. ഇരു സഭകളിലെയും മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതന്മാരും വൈദീകരും സംബന്ധിച്ചു. ......
കള്ളപ്പണ ഇടപാടിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകിയതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ.......
ചെങ്ങന്നൂർ : മാർത്തോമാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന്റെ ഡൈവേഴ്സിഫൈഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോക്ടർമാർ, നേഴ്സുമാർ പാരാ മെഡിക്കൽ വിഭാഗം, പാലിയേറ്റിവ് ഉൾപ്പെടെ ആതുര ശുശ്രൂഷാ രംഗത്ത് പ്രവർത്തിച്ച് വിരമിച്ചവരും, പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുമായ മാർത്തോമ്മാ സഭാംഗങ്ങളായവരുടെ സമ്മേളനം തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ നടത്തി.
ദദ്രാസന അദ്ധ്യക്ഷൻ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
മൂവാറ്റുപുഴയാറിന്റെ ജലോത്സവമായ പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം പതിപ്പിന് ആവേശോജ്ജ്വലമായ തുടക്കം. ബോട്ട് ലീഗിന്റെ ഉദ്ഘാടനം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം നഗരസഭയുടെ പങ്കാളിത്തത്തോടെ പ്രൗഢഗംഭീരമായാണ് അരങ്ങേറുന്നതെന്നും വർഷങ്ങൾ കഴിയുംതോറും കാണികളുടെ എണ്ണം വർധിച്ചുവരുന്നതും കൂടുതൽ ഫലപ്രദമായും വിജയകരമായും പിറവം ജലോത്സവം മുന്നേറുന്നത് നാടിന് തന്നെ അഭിമാനമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ......
16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂളിന് മികച്ച സ്കോർ. മറ്റൊരു മത്സരത്തിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 154 റൺസിന് പുറത്തായി.
കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂൾ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 300 റൺസെന്ന നിലയിലാണ്. ......
പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് 2026 ന് സമാപനം.ഒഴുകിയെത്തുന്ന മൂവാറ്റുപുഴയാറിനെ എതിരേറ്റ് ഓളപ്പരപ്പിലെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനം നേടി പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കിരീടം കരസ്ഥമാക്കി. ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനവും തുഴയെറിഞ്ഞ് നിലയുറപ്പിച്ചു.ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 26 സെക്കൻസിൽ ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആരോമ ബോട്ട് ക്ലബ്ബ് പറവൂർ കൊല്ലത്തിന്റെ ആരോമ 1 ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 32 സെക്കൻസിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും കിംഗ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ പിറവം ആർ.കെ ടീമിന്റെ താണിയൻ ഒന്നാം സ്ഥാനവും പിറവം ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനവും നേടിയെടുത്തു.
മുൻ മുഖ്യമന്ത്രിമാരായ കെ. ......
മേടം: ദിവസത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരാനും മനഃപ്രയാസം അനുഭവപ്പെടാനും സാധ്യതയുണ്ട്. ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും യാത്രാതടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ......

കൊച്ചി: ട്രെന്‍ഡ്സ് ഇംപ്രസാരിയോ മിസ് കേരള കിരീടം ചിത്രാംബരി പി
സ്വന്തമാക്കി. 26-ാം ഇംപ്രസാരിയോ മിസ് കേരള 'സര്ക്ലെറ്റ് ഓഫ് എലൊക്വന്‍സ്' കിരീടം മലപ്പുറം സ്വദേശിയായ ചിത്രാംബരി പി കേരള തൊഴില്‍- വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ചൂടിച്ചു. സൗന്ദര്യം, പ്രതിഭ, ആത്മവിശ്വാസം, സ്ത്രീശാക്തീകരണം എന്നിവ ചേര്‍ന്ന മിസ് കേരള 2026 ക്രൗണ്‍ പ്ലാസയിലാണ് അരങ്ങേറിയത്.
ഫസ്റ്റ് റണ്ണറപ്പ് 'എറ്റേണല്‍ ബ്യൂട്ടി'യായി മേഘ മറിയ ജോസും സെക്കന്റ് റണ്ണറപ്പ് 'ബ്യൂട്ടി വിത്ത് എലഗന്‍സ്' ആയി കാജൽ ലിബിയും തെരഞ്ഞെടുക്കപ്പെട്ടു. ഗോപിക കൃഷ്ണൻ യു കെ മിസ് ഫോട്ടോജെനിക്, ഗോപിക കൃഷ്ണൻ യു കെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മാനസ പ്രകാശ് മിസ് ഇന്നര്‍ വോയ്സ്, ഡോണ മൈക്കിൾ മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, ചിത്രാംബരി പി മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മൈഥിലി ദിലീപ് എ മിസ് ബ്യൂട്ടിഫുള്‍ ഐസ്, ദൃശ്യ സൂരജ് എ മിസ് ടാലന്റഡ്, അമൃത നായർ മിസ് കണ്‍ജീനിയാലിറ്റി, ഡോണ മൈക്കിൾ മിസ് ഫിറ്റ്നസ് എന്നിവര്‍ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കി.
സ്ത്രീകളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം വിധി രൂപപ്പെടുത്താനുള്ള കഴിവിനെയും ആഘോഷിക്കുന്ന 'അവള് അവള്‍ക്കുവേണ്ടി അവളാല്‍' എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ മിസ് കേരള ഒരുക്കിയത്. ......